പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി മഞ്ഞപ്പടയും ജര്‍മ്മനിയും ഇന്നിറങ്ങും

മോസ്‌കോ: ഫിഫ ലോക കപ്പ് ഫുട്ബോളില്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി മഞ്ഞപ്പടയും മുന്‍ ചാമ്ബ്യന്മാരും ബുധനാഴ്ച രാത്രി കളിക്കളത്തിലേക്ക്. സെര്‍ബിയയ്ക്കൊപ്പം രാത്രി 11.30നാണ് ബ്രസീലിന്റെ മത്സരം. പ്രീക്വാര്‍ട്ടറിലെത്താന്‍ ബ്രസീലിന് ജയം അനിവാര്യമാണ്. സ്വിറ്റ്സര്‍ലാന്റ്- കോസ്റ്ററിക്ക മത്സരത്തില്‍ സ്വിറ്റസര്‍ലാന്റ് വിജയിക്കുകയും ബ്രസീല്‍ പരാജയപ്പെടുകയും ചെയ്താല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കില്ല. അതേസമയം സമനിലയിലായാല്‍ ബ്രസീലിന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം.

രാത്രി 7.30 ന് സൗത്ത് കൊറിയയ്ക്കൊപ്പമാണ് മുന്‍ ജേതാക്കളായ ജര്‍മനിയുടെ മത്സരം. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വിയും ഒരു വിജയവുമായി മൂന്നു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ജര്‍മനിയുള്ളത്. സൗത്ത് കൊറിയയ്ക്കൊപ്പമുള്ള മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ മുന്‍ ചാമ്ബ്യന്മാരുടെ പ്രീക്വാര്‍ട്ടര്‍ മോഹം അസ്ഥാനത്താകും. മെക്സിക്കോ- സ്വീഡന്‍ മത്സരത്തില്‍ ജയം കരസ്ഥമാക്കിയാല്‍ സ്വീഡന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം.

KCN

more recommended stories