ലോക ചാമ്പ്യന്മാര്‍ പുറത്ത്

കസാന്‍: ലോക ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ ലോകകപ്പില്‍ താലതാഴ്ത്തി മടക്കം. നിലവിലെ ചാംപ്യന്മാരായ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ദക്ഷിണകൊറിയയോട് തോറ്റാണ് ജര്‍മനി പുറത്താകുന്നത്. ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണകൊറിയ തോല്‍പ്പിച്ചു. 1938ന് ശേഷം ആദ്യമായാണ് ജര്‍മനി ആദ്യറൗണ്ടില്‍ തന്നെ പുറത്താകുന്നത്.

ജര്‍മനി ദക്ഷിണകൊറിയോട് തോറ്റതോടെ മെക്സിക്കോയും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് എഫിലെ ചാമ്പ്യന്മാരായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.
93-ാം മിനിറ്റില്‍ കിം യങ് ഗ്വോനും സോന്‍ ഹ്യൂങ്-മിന്നുമാണ് കൊറിയയുടെ ചരിത്രം കുറിച്ച ഗോളുകള്‍ നേടിയത്. ലുഡ്വിങ് ലിവിങ്സ്റ്റണ്‍ (50), ഗ്രാന്‍ക്വിസ്റ്റ് (62, പെനല്‍റ്റി) എന്നിവരാണ് സ്വീഡനായി ഗോള്‍നേടിയത്. മൂന്നാം ഗോള്‍ മെക്സിക്കോ താരം അല്‍വാരസിന്റെ സെല്‍ഫ് ഗോളായിരുന്നു. 74-ാം മിനിറ്റിലായിരുന്നു ഈ സെല്‍ഫ് ഗോള്‍.

KCN

more recommended stories