എസ് ബി ഐ 250 ശാഖകള്‍ അടച്ചു പൂട്ടി

മുംബൈ : എസ് ബി ടി- എസ് ബിഐ ലയനത്തോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 250 ശാഖകള്‍ അടച്ചുപൂട്ടി. ഇതിനു പുറമെ 1800 ശാഖകളെ ലയിപ്പിച്ചു എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ കെ ഗുപ്ത അറിയിച്ചു. ശാഖകളുടെ എണ്ണം ചുരുക്കിയതോടെ 1000 കോടി രൂപ വാടകയിനത്തില്‍ ലഭിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ എണ്ണം 16000 കുറഞ്ഞു. എന്നാല്‍ ഇത് വോളന്ററി റിട്ടയര്‍മെന്റ് ഉള്‍പ്പടെ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.
എസ് ബി ഐ വിദേശത്തെ ആറു ശാഖകള്‍ക്കൂടി ചെലവ് ചുരുക്കലിന്റെ ഭാഗമായി അടച്ചുപൂട്ടി. ഒമ്ബത് ശാഖകള്‍ കൂടി പൂട്ടാനുള്ള ഒരുക്കത്തിലാണെന്നും പ്രവീണ്‍ ഗുപ്ത വ്യക്തമാക്കി.

KCN

more recommended stories