ഫിഫ ലോകകപ്പ് ; ജയിക്കുന്നവര്‍ ഗ്രൂപ്പ് ജേതാക്കളാകും, ബെല്‍ജിയം ഇംഗ്ലണ്ട് പോരാട്ടം 11.30 ന്

മോസ്‌കോ : ലോകകപ്പില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും വ്യാഴാഴ്ച നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം പൊടിപാറുമെന്നുറപ്പ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമുകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമുകള്‍ നേരിട്ടെത്തുന്നു എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യന്‍ സമയം രാത്രി 11.30ന് കലിന്‍ഗാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ രണ്ട് കളികളും ജയിച്ചു വന്ന ഇരു ടീമുകളും ഇന്ന് വിജയിക്കുന്നതിലൂടെ ഗ്രൂപ്പ് ജേതാക്കളാകാനാകും ശ്രമിക്കുക. താരതമ്യേന ദുര്‍ബലരായ ടീമുകളെ എതിരിട്ട ഇരു ടീമുകളുടെയും യഥാര്‍ഥ പരീക്ഷണം കൂടിയായിരിക്കും ഇന്ന് നടക്കുന്ന ഈ മത്സരം . നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമുകള്‍ ജയംനേടി മാനസികമായ ആധിപത്യത്തിനായാണ് ശ്രമിക്കുക. പരിക്കേറ്റ ലുക്കാക്കു ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുന്ന കാര്യത്തില്‍ ഇതുവരേവ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ കളിയില്‍ നിന്നും മാറ്റങ്ങളില്ലാതെയാകും ബെല്‍ജിയം ഗ്രൂപ്പ് സ്റ്റേജിലെ തങ്ങളുടെ അവസാന പോരിന് ഇറങ്ങുക.

KCN

more recommended stories