‘അമ്മ’യില്‍ സജീവമല്ല, ജനസേവനമാണ് ജോലി: സുരേഷ് ഗോപി

തൃശൂര്‍: ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാന്‍ നടന്‍ സുരേഷ് ഗോപി വിസമ്മതിച്ചു. അമ്മയില്‍ താന്‍ ഇപ്പോള്‍ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനസേവനമാണ് തന്റെ ദൗത്യം. അത് നന്നായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

എത്രയോ നാളുകളായി ‘അമ്മ’യില്‍ നിന്ന് നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഇത് എന്തു കൊണ്ടാണെന്ന് മാദ്ധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ട് – സുരേഷ് ഗോപി പറഞ്ഞു.

KCN

more recommended stories