ഡ്രാമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഡ്രാമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 24ന് ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്നത്. ലണ്ടനില്‍ ഭൂരിഭാഗവും ചിത്രീകരിച്ച ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ആശാശരത്, കനിഹ, അരുന്ധതി നാഗ്, നിരഞ്ജ്, ടിനി ടോം, ബൈജു, എന്നിവരും ചിത്രത്തിലുണ്ട്.

വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.

KCN

more recommended stories