വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചു; യുവാവിന് കുത്തേറ്റു

കാഞ്ഞങ്ങാട്: ഹോട്ടലില്‍ വെച്ചുണ്ടായ യുവാക്കളുടെ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചു. കുപ്പികൊണ്ട് കുത്തേറ്റ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ അബ്ദുല്ല (28)യെയാണ് ഗുരുതരപരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ഹോട്ടലില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ഷംസീര്‍ എന്നയാളാണ് അബ്ദുല്ലയെ കുപ്പി കൊണ്ട് തലക്കടിക്കുകയും നെഞ്ചിലേക്ക് കുത്തുകയും ചെയ്തത്.

അതേസമയം കൈയില്‍ കുത്തേറ്റ നിലയില്‍ ഷംസീറി(24)നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

KCN

more recommended stories