അഹ്ലന്‍ മദ്രസ പദ്ധതിയുമായി ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി

ഖത്തര്‍ : ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്ലന്‍ മദ്രസാ പദ്ധതിയുടെ ഭാഗമായി ചൗക്കി നൂറുല്‍ ഹുദാ മദ്രസയിലേക്കുള്ള കൂപ്പണ്‍ ഖത്തര്‍ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് എരിയാല്‍ സദര്‍ മുല്ലിംനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി നാം ഹനീഫ, ഖത്തര്‍ കെഎംസിസി പഞ്ചായത്ത് ട്രഷറര്‍ അന്‍വര്‍ കടവത്, വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗര്‍, ഹുസ്സൈനാര്‍ ചൗക്കി, സത്താര്‍ ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories