പഠനാരംഭാഘോഷം സംഘടിപ്പിച്ചു

ബെദിര: നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയവുമായി മദ്രസ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഹയാതുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ പഠനാരംഭാഘോഷം നടത്തി. മദ്രസ ചെയര്‍മാന്‍ ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് അഹ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സി ഐ എ സലാം സ്വാഗതം പറഞ്ഞു. സ്വദര്‍ മുഅല്ലിം ഹാഷിം ഹുദവി കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡണ്ട് സിഎ അബ്ദുല്ല കുഞ്ഞി ഹാജി ചാല, ജനറല്‍ സെക്രട്ടറി കുഞ്ഞഹമ്മദ് ബിഎംസി, ഇ അബ്ദുല്‍ റഹിമാന്‍ കുഞ്ഞി മാസ്റ്റര്‍, സി എ മുഹമ്മദ് കുഞ്ഞി, ഹമീദ് ബെദിര, ബിഎംസി ബഷീര്‍, പി ടി.എ പ്രസിഡന്റ് റഫീഖ് വലിയ വളപ്പ്, ഹസൈനാര്‍ താനിയത്ത്, അബൂബക്കര്‍ ,അബ്ദുള്‍ റഊഫ് മാസ്റ്റര്‍, അഫ്‌സല്‍ ഹുദവി, കണ്ണാടിപ്പറമ്പ്, സലാം മാസ്റ്റര്‍ പള്ളങ്കോട്, ഹകീം ദാരിമി, ശാഫി മൗലവി, ശഫീഖ് ,മുബഷിര്‍ മൗലവി, അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories