വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഇനി ചാറ്റിങ്ങും നിയന്ത്രിക്കാം

മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് ഏറ്റവും പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ്. പുതിയ ഫീച്ചര്‍ അനുസരിച്ച്, വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിന്മാര്‍ക്ക് പരിപൂര്‍ണ അധികാരം നല്‍കിയിരിക്കുകയാണ് വാട്‌സ്ആപ്പ്. മുന്‍പ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ഗ്രൂപ്പിലെ കാര്യങ്ങള്‍ നിയന്ത്രിക്കാമായിരുന്നു. അംഗങ്ങളെ ആഡ് ചെയ്യുന്നതിനും റിമൂവ് ചെയ്യുവാനും മാത്രമേ അഡ്മിന് സാധിച്ചിരുന്നുള്ളു.

ഈ സംവിധാനം അഡ്മിന്‍മാര്‍ ‘എനയ്ബിള്‍ ചെയ്താല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ആര്‍ക്കും തന്നെ തുടര്‍ന്ന് മെസ്സേജുകള്‍ അയക്കാന്‍ സാധിക്കില്ല. അയച്ച മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനും സാധ്യമല്ല. ഗ്രൂപ്പിലെ ഒന്നിലധികം അഡ്മിന്‍മാര്‍ക്ക് മാത്രമായി ഇതിലൂടെ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയും.

ഇതിനായി നിങ്ങളുടെ വാട്‌സ്ആപ്പ് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. വാട്ട്‌സ്ആപ്പ് സെറ്റിങ്‌സില്‍ – ‘ഗ്രൂപ്പ് ഇന്‍ഫോ’ തുറക്കുക. അതില്‍ ഗ്രൂപ്പ് സെറ്റിങ്‌സിലെ ‘ ‘സന്റ് മെസ്സേജ്” തുറന്ന് ”ഓണ്‍ലി അഡ്മിന്‍സ്” ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അങ്ങനെ ഗ്രൂപ്പിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം അഡ്മിന്റെ കീഴിലായി.

KCN

more recommended stories