ബഹ്‌റൈനില്‍ മലയാളി കൊല്ലപ്പെട്ട നിലയില്‍

മനാമ: ബഹ്‌റൈനിലെ ഹൂറയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ സഹാദ് (29) ആണ് മരിച്ചത്. കൈകള്‍ പിറകില്‍ കെട്ടി തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മുറിയില്‍ മുളകുപൊടി, എണ്ണ എന്നിവ വിതറിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് വിസയും യാത്രകരേഖയുമില്ലെന്ന് പറയുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

KCN

more recommended stories