അഹ്മദ് കാവിലിന് കുടുംബാംഗങ്ങളുടെ സ്‌നേഹ യാത്രയയപ്പ്

ദുബൈ : നീണ്ട നാല്‍പ്പത് വര്‍ഷം യു എ ഇ യില്‍ പ്രവാസ ജിവിത നയിച്ച ചൗക്കി സ്വദേശിയുമായ അഹ്മദ് കാവില്‍ പ്രവാസ ജിവിതത്തിന്‍ വീരാമമിട്ട് നാട്ടിലെക്ക് മടങ്ങുകയാണ്. യു എ ഇ യില്‍ പ്രവാസം ആരംഭിക്കുന്ന കാലഘട്ടത്തില്‍ നാടുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം ആരെങ്കിലും നാട്ടില്‍ പോകുംബോളോ വരുംബോളോ ഉള്ള കത്തുകള്‍ മാത്രമായുരുന്നു. സോഷ്യല്‍ മിഡിയ സജിവമായതോടെ കുടുംബാങ്ങളുമായി നേരിട്ട് വിഡിയോ കോള്‍ വഴി സംസാരിക്കാനും ഇന്ന് നമുക്ക് സാധിക്കുന്നു. ഈ മാറ്റങ്ങള്‍ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെയാണ് താന്‍ ഒര്‍ക്കുന്നതെന്നും യാത്രയപ്പ് യോഗത്തിന്‍ നന്ദി പറഞ്ഞു കൊണ്ട് അദ്ധേഹം സംസാരിച്ചു. കുടുംബാംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് അല്‍ ഐനിലെ ഫാം ഹൗസില്‍ വെച്ച് നല്‍കിയ ഊഷ്മളമായ യാത്രയയപ്പ് കാസിം മൂപ്പയുടെ അധ്യക്ഷതയില്‍ റഫിക്ക് ചൗക്കി സ്വാഗതവും പറഞ്ഞു. ശംസുദ്ധിന്‍ പട്ള ഉദ്ഘാടനം ചെയ്തു. കുഞ്ഞിമാഹിന്‍ കുട്ടി, അബ്ബാസ് പട്ള, ഷക്കിര്‍ അര്‍ജ്ജാല്‍, മുഹമ്മദ് ചെംബരിക്ക, സലാം കുന്നില്‍, നൗഷാദ് അര്‍ജ്ജാല്‍, കുഞ്ഞാമു കണ്ണുര്‍, അമീന്‍, ഷരിഫ് മാഗ്ലുര്‍, ഇബ്രാഹിം ആലംപാടി, സഹിര്‍ കാവില്‍, എ ടി എം ആലുര്‍, തഹ്‌സിന്‍ മൂപ്പ, റൗഫ് കാവില്‍, ആഷിക്ക്, ജംഷി മൂപ്പ എന്നിവര്‍ സംസാരിച്ചു. റിയാസ് മൂപ്പ മാഗ്ലുര്‍ നന്ദിയും പറഞ്ഞു

KCN

more recommended stories