വ്യാജവാര്‍ത്ത തടയുന്നത് സംബന്ധിച്ച പഠനത്തിന് വാട്ട്‌സ് ആപ്പ് 50,000 ഡോളര്‍ അനുവദിക്കും

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ തേടി വാട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പിന്റെ ദുരുപയോഗം തടയുന്നത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്‍മാര്‍ക്ക് 50000 ഡോളര്‍ ഗ്രാന്റായി അനുവദിക്കുമെന്ന് വാട്ട്‌സ് ആപ്പ് അറിയിച്ചതായി റിപ്പോര്‍ട്ട്.

തങ്ങളുടെ സന്ദേശ പ്ലാറ്റ്‌ഫോമിനെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടികളെടുത്തതായും വാട്ട്‌സ് ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ നിരവധി പ്രശ്‌നനങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വാട്ട്‌സ് ആപ്പ് ഖേദം പ്രകടിപ്പിച്ചിരുന്നു.

രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പരക്കുന്നത് തടയാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വാട്‌സ്ആപ് അധികൃതര്‍ക്ക് കഴിഞ്ഞദിവസം കര്‍ശന താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍, പൗരസമൂഹം, സാങ്കേതികവിദ്യ കമ്ബനികള്‍ എന്നിവ തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും തട്ടിപ്പുകളും പരക്കുന്നത് തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് നല്‍കിയ മറുപടിയില്‍ വാട്‌സ്ആപ് വ്യക്തമാക്കി.

KCN

more recommended stories