ലോകകപ്പ് ഫുട്‌ബോള്‍: പീപ്പിള്‍സ് കോളേജില്‍ ക്വിസ് മത്സരം നടത്തി

മുന്നാട്: മുന്നാട് പീപ്പിള്‍സ് സഹകരണ കോളേജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് മത്സരം നടത്തി. ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.കെ.ലൂക്കോസ് നിര്‍വ്വഹിച്ചു.

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം തലവന്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.രഞ്ജിത് കുമാര്‍, സുരേഷ് പയ്യങ്ങാനം, പി.ശുഭ, എം.മഞ്ജുനാഥ്, വിഘ്‌നേഷ് വേണുഗോപാല്‍, ഹസൈനാര്‍ അന്‍സിഫ്, ഐ വി.അഭിജിത്ത്, അര്‍ച്ചന രമേശന്‍, എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളായ എ.എം അഞ്ജിമ, അനന്തു എന്നിവര്‍ മത്സരം നിയന്ത്രിച്ചു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി മുപ്പതോളം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മുന്നാം വര്‍ഷ ബി എസ് സി ജിയോഗ്രഫിയിലെ ടി ഹരികൃഷ്ണന്‍, എം അബ്ദുള്‍ ഹമീദ്, ഒന്നാം വര്‍ഷ ബി കോം ഫിനാന്‍സ് വിഭാഗത്തിലെ എം അര്‍ജുന്‍ കൃഷ്ണ,കെ സനല്‍ രാജ് എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

KCN

more recommended stories