സ്വീഡനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട് സെമി ഫൈനലിലേക്ക്

സ്വീഡനും നാട്ടിലേക്ക് മടങ്ങാം, വ്യക്തമായ ആധിപത്യം പുലര്‍ത്തി വിജയം നേടിയ ഇംഗ്ലണ്ട് സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരു പകുതികളിലുമായി ഹാരി മഗ്ഗ്വേയ്ര്, ഡെലെ അല്ലി എന്നിവര്‍ നേടിയ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

മത്സരത്തില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. 30ആം മിനിറ്റില്‍ ആഷ്ലി യങ്ങിന്റെ കോര്‍ണറില്‍ നിന്നും ഹെഡ് ചെയ്ത് ഹാരി മഗ്ഗ്വേയ്ര് ഗോള്‍ പട്ടിക തുറന്നു. 45ആം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ സ്‌കോര്‍ നില 1-0 എന്നു തുടര്‍ന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില നേടാനുളള അവസരം സ്വീഡന് ലഭിച്ചിരുന്നു. എന്നാല്‍ ബെര്‍ഗിന്റെ മികച്ച ഹെഡറിനു മുന്നില്‍ പിക്‌ഫോഡ് തടസമായി നിന്നു. 58 ആം മിനിറ്റില്‍ ലിംഗാര്‍ഡിന്റെ ക്രോസ് ഹെഡ് ചെയ്ത് ഡെലെ അല്ലി ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി. സമനില പിടിക്കാനുള്ള മികച്ച അവസരങ്ങള്‍ സ്വീഡന് തുടര്‍ന്നും ലഭിച്ചിരുന്നു. എന്നാല്‍ ബെര്‍ഗിന്റെയും വിക്ടര്‍ ക്ലസന്റേയും ഷോട്ടുകള്‍ അവിശ്വസനീയ സേവുകളിലൂടെ ഇംഗ്‌ളീഷ് കീപ്പര്‍ പിക്‌ഫോഡ് ഇംഗ്ലണ്ടിന്റെ ലീഡ് നിലനിര്‍ത്തി.

ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെ പോയതാണ് സ്വീഡന് തിരിച്ചയായത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിലെ വിജയികളെ ആയിരിക്കും ഇംഗ്ലണ്ട് സെമി ഫൈനലില്‍ നേരിടുക.

KCN

more recommended stories