പിരിശത്തില്‍ സിയാറത്തിങ്കര സ്‌നേഹ സംഗമം നവ്യാനുഭവമായി

ഷാര്‍ജ : സിയാറത്തിങ്കര മഹല്ല് പ്രവാസികൂട്ടായ്മ സ്‌നേഹസംഗമം ഷാര്‍ജ റോളയിലെ റഫീക്കാസ് റെസ്റ്റോറന്റ് ഹാളില്‍ ‘പിരിശത്തില്‍ സിയാറത്തിങ്കര’ എന്നപേരില്‍ നടത്തിയ പ്രഥമസംഗമത്തില്‍ പ്രായഭേദമന്യേ നിരവധിപേര്‍ പങ്കെടുത്തു. യു എ ഇയുടെ വിവിധ എമിറേറ്റസുകളില്‍ താമസിക്കുന്ന സിയാറത്തിങ്കരക്കാരായ പ്രവാസികളുടെ ഒത്തുകൂടലും കലാപരിപാടികളും സംഘാടകര്‍ക്കും സംഗമിച്ചവര്‍ക്കും നവ്യാനുഭൂതി നല്‍കി. മഹല്ലിലെ പള്ളിക്കും മദ്രസക്കും മറ്റുജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കയ്യും മെയ്യും മറന്നു ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും സഹായിക്കുകയും ചെയ്ത ആദ്യകാല പ്രവാസികളെയും,പ്രോഗ്രാമിന് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച് കുവൈറ്റില്‍ നിന്നുമെത്തിയ കുവൈറ്റ് പ്രധിനിധി സുബൈര്‍ ബോംബയേയും സംഗമത്തില്‍ ഷാള്‍ അണിയിച്ചാദരിച്ചു. യു എ ഇ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ടി യുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് അഷ്റഫ് ചീനമ്മാടത്ത് സംഗമം ഉല്‍ഘടനം ചെയ്തു. ശംസുദ്ധീന്‍ സഅദി ഉല്‍ബോധന പ്രഭാഷണം നടത്തുകയും തുടര്‍ന്ന് ഖുര്‍ആന്‍ പാരായണ മത്സരം, പ്രസംഗം, മദ്ഹ്ഗാനം, സംഘഗാനം, ഓപ്പണ്‍ ക്വിസ്സ്, തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു. പ്രവര്‍ത്തകരുടെ ആവേശവും സന്ഘാടക മികവും ‘പിരിശത്തില്‍ സിയാറത്തിങ്കര സ്‌നേഹ സംഗമത്തെ വേറിട്ടതാക്കി. മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം പി. സഈദ് മീന അബുദാബി നിര്‍വഹിച്ചു.ദുരിതമനുഭവിക്കുന്ന നിര്‍ധനരായ മഹല്ല് നിവാസികളുടെ ക്ഷേമത്തിനും അവരെ സ്വാന്തനിപ്പിക്കാനും സാധുസംരക്ഷണ സമിതി എന്ന ഒരു പോഷക സംഘടന യു എ ഇ ശാഖാ കമ്മിറ്റിക്ക് കീഴില്‍ നിലവില്‍ വന്നു,

പ്രസിഡണ്ട് : പി.സഈദ് അബുദാബി, സെക്രട്ടറി : മുഹമ്മദലി അല്‍ ഐന്‍, സി എച് മുനീര്‍ ഷാര്‍ജ. സമാപന സംഗമം പ്രോഗ്രാം കണ്‍വീനര്‍ സുബൈര്‍ സി കെ.യുടെ അധ്യക്ഷതയില്‍ ഹാജി അബ്ദുല്‍ ജലീല്‍ ഉദ്ഘടനം ചെയ്തു. അഷ്റഫ് ചീനമ്മാടത്ത്, ഷാഫി സിയാറത്തിങ്കര, സഹീദ് പി, ലത്തീഫ് സിയാറത്തിങ്കര എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ സി എച് സ്വാഗതവും അഫ്‌സല്‍ ഇ കെ നന്ദിയും പറഞ്ഞു.

KCN

more recommended stories