നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു

കുറ്റിക്കോല്‍: അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സ്വയ- ജീവരക്ഷയ്ക്കും വേണ്ടി കുറ്റിക്കോല്‍, ഞെരു ലാല്‍സലാം കലാ- കായിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. ജൂലായ് എട്ടിന് ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് നടന്ന പരിശീലന പരിപാടി കുറ്റിക്കോല്‍ അഗ്നിശമന രക്ഷാനിലയം അസി. ഓഫീസര്‍ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫയര്‍മാന്‍ രമേശ. എം സംസാരിച്ചു. ലാല്‍സലാം കലാ- കായിക കേന്ദ്രം സെക്രട്ടറി മിഥുന്‍ സി.എം സ്വാഗതം ചെയ്തു. ഗോകുല്‍ അധ്യക്ഷനായി. അര്‍ജുന്‍ നന്ദി പറഞ്ഞു. കുറ്റിക്കോല്‍ പൊട്ടംകുളത്തില്‍ നടന്ന പരിശീലനത്തില്‍ മുപ്പതോളം കുട്ടികള്‍ സംബന്ധിച്ചു.

KCN

more recommended stories