യുഎഇക്ക് പുറത്ത് പോകുന്നവര്‍ ഈ പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കണം

യുഎഇ: വെക്കേഷനായതോടെ എല്ലാവരും രാജ്യത്തിന് പുറത്ത് പോയി അവധിക്കാലം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ രാജ്യം വിട്ടുപോകുന്നവര്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായുംഎടുത്തിരിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. യാത്രകള്‍ക്കിടെ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ത്തന്നെ രാജ്യംവിടുന്നതിനു മുന്‍പ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നതാകും ഉചിതം. യാത്രയ്ക്ക് ഒരു മാസം മുന്‍പ് ഡോക്ടറെ കണ്ടിരിക്കണം വിശദമായ ആരോഗ്യ പരിശോധന നടത്തുകയും. അസുഖങ്ങള്‍ ഒന്നും ഇല്ലെന്നു ഉറപ്പുവരുത്തുകയും ചെയ്യണം.

മെനിഞ്ചൈറ്റിസ്, ഇന്‍ഫ്‌ലുവെന്‍സ, മഞ്ഞനോവ്, നിമോണിയ, ഹെപ്പിട്ടൈറ്റിസ് എ, ഹെപ്പിട്ടൈറ്റിസ് ബി, തൈറോയിഡ്, പേവിഷബാധ തുടങ്ങിയവയുടെ പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമായും എടുത്തിരിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

KCN

more recommended stories