തായ്‌ലാന്റിലെ മൂന്നാംഘട്ട ദൗത്യം; പത്താമത്തെ കുട്ടിയെ പുറത്തെത്തിച്ചു

മെസായി: തായ്‌ലാന്റിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന പത്താമത്തെ കുട്ടിയെയും പുറത്തെത്തിച്ചു. പ്രാദേശിക സമയം 4.12നാണ് ഒമ്പതാമത്തെ കുട്ടിയെ മുങ്ങല്‍ വിദഗ്ധര്‍ അതിസാഹസികമായി പുറത്തെത്തിച്ചത്. രാവിലെ 10.08നാണ് നാലു കുട്ടികളെയും ഫുട്ബാള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള മുങ്ങല്‍ വിദ്ഗധരുടെ മൂന്നാംഘട്ട ദൗത്യം തുടങ്ങിയത്. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് 15 ദിവസമായി ഗുഹയില്‍ കുടുങ്ങിയ കുട്ടികളും ഫുട്ബാള്‍ കോച്ചും അടക്കം 13 അംഗ സംഘത്തില്‍ നാലു കുട്ടികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച നാലു കുട്ടികളെ കൂടി രക്ഷപ്പെടുത്തി.

KCN

more recommended stories