ചെറുവത്തൂരില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം തടവ്

കാസര്‍കോട്: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ നിയമപ്രകാരം 10 വര്‍ഷം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂര്‍ വ്യാപരഭവന് സമീപത്തെ അബ്ദുല്‍ ഗഫൂറിനെ (37)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്. 2014 ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ചെറുവത്തൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നീലേശ്വരം സിഐയായിരുന്ന യു. പ്രേമനാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴയടച്ചില്ലെങ്കിലും മൂന്നു വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണമെന്നും പിഴ സംഖ്യ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രോസിക്യൂഷനു വേണ്ടി പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

KCN

more recommended stories