കെഎസ്ആര്‍ടിസിയുടെ എസി ചില്‍ ബസ് ഉടന്‍ വരുന്നു

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ കേരത്തിലുടനീളം കെഎസ്ആര്‍ടിസിയുടെ എസി ചില്‍ ബസ് ഉടന്‍ വരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ഈ ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. നിലവില്‍ സര്‍വീസ് നടത്തുന്ന 219 എസി ലോ ഫളോര്‍ ബസുകളെയാണ് ചില്‍ ബസ് എന്ന പേരില്‍ വിന്യസിക്കുന്നതെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

ഓഗസ്റ്റ് 1 മുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-കോഴിക്കോട്, കോഴിക്കോട്-കാസര്‍കോട് എന്നീ മൂന്നു പ്രധാന റൂട്ടുകളാണ് ഉണ്ടാവുക. രാവിലെ അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. ഓണ്‍ലൈന്‍ ആയി സീറ്റ് ബുക്ക് ചെയ്യാം.

എ സിബസുകളുടെ അറ്റുകുറ്റപ്പണി കാര്യക്ഷമമാക്കാനും സ്പെയര്‍ ബസുകള്‍ ഉപയോഗപ്പെടുത്താനും സാങ്കേതിക വിദഗ്ധരുടെ എണ്ണം കുറക്കാനും ഇതിലൂടെ സാധിക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

ചില്‍ ബസുകളുടെ റൂട്ടുകള്‍

തിരുവനന്തപുരം എറണാകുളം (പകല്‍ ഓരോ മണിക്കൂറിലും ആലപ്പുഴ വഴി)

തിരുവനന്തപുരം എറണാകുളം (പകല്‍ ഓരോ മണിക്കൂറിലും കോട്ടയം വഴി)

തിരുവനന്തപുരം എറണാകുളം (രാത്രി ഓരോ രണ്ട് മണിക്കൂറിലും ആലപ്പുഴ വഴി)

തിരുവനന്തപുരം എറണാകുളം (രാത്രി ഓരോ രണ്ട് മണിക്കൂറിലും കോട്ടയം വഴി)

എറണാകുളം തിരുവനന്തപുരം (പകല്‍ ഓരോ മണിക്കൂറിലും ആലപ്പുഴ വഴി)

എറണാകുളം തിരുവനന്തപുരം (പകല്‍ ഓരോ മണിക്കൂറിലും കോട്ടയം വഴി)

എറണാകുളം കോഴിക്കോട് (പകല്‍ ഓരോ മണിക്കൂറിലും)

എറണാകുളം കോഴിക്കോട് (രാത്രി ഓരോ രണ്ട് മണിക്കൂറിലും)

കോഴിക്കോട് എറണാകുളം (പകല്‍ ഓരോ മണിക്കൂറിലും)

കോഴിക്കോട് കാസര്‍കോട് (പകല്‍ ഓരോ മണിക്കൂറിലും)

എറണാകുളം മൂന്നാര്‍ (രാവിലെയും വൈകീട്ടും ഒരോ സര്‍വീസുകള്‍)

മൂന്നാര്‍ എറണാകുളം (രാവിലെയും വൈകീട്ടും ഒരോ സര്‍വീസുകള്‍)

എറണാകുളം കുമളി (പകല്‍ ഒരോ മൂന്ന് മണിക്കൂറിലും)

കുമളി എറണാകുളം (പകല്‍ ഒരോ മൂന്ന് മണിക്കൂറിലും)

എറണാകുളം തൊടുപുഴ (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)

തൊടുപുഴ എറണാകുളം (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)

തിരുവനന്തപുരം പത്തനംതിട്ട (രാവിലെ രണ്ട് സര്‍വീസുകള്‍)

പത്തനംതിട്ട തിരുവനന്തപുരം (വൈകുന്നേരം രണ്ട് സര്‍വീസുകള്‍)

എറണാകുളം ഗുരുവായൂര്‍ (രാവിലെ രണ്ട് സര്‍വീസുകള്‍)

ഗുരുവായൂര്‍ എറണാകുളം (വൈകുന്നേരം രണ്ട് സര്‍വീസുകള്‍)

കോഴിക്കോട് പാലക്കാട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)

പാലക്കാട് കോഴിക്കോട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)

എറണാകുളം പാലക്കാട് (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)

പാലക്കാട് എറണാകുളം (പകല്‍ ഓരോ രണ്ട് മണിക്കൂറിലും)

KCN

more recommended stories