ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം കടപുഴകി വീണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മുളിയാര്‍ : ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം കടപുഴകി വീണു. എസ് ടി യു നേതാവും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍കോട് ടൗണ്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (എസ് ടി യു) പ്രസിഡണ്ട് ഹനീഫ് സൂപ്പിക്കുട്ടി, സുഹൃത്തും യാത്രക്കാരനുമായ അബ്ദുല്‍ ബാസിത് എന്നിവരാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബോവിക്കാനം മഞ്ചക്കല്ലിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാസര്‍കോട്ട് നിന്നും ബന്തടുക്കയിലേക്ക് പോകുകയായിരുന്ന കെ എല്‍ 14 കെ 1070 നമ്പര്‍ ഓട്ടോറിക്ഷ അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

KCN

more recommended stories