മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി: കരസേന മേധാവി

ന്യൂഡല്‍ഹി: സേനയുടെ ക്യാന്റീനില്‍ നിന്നും വാങ്ങുന്ന മദ്യം മറിച്ചു വില്‍ക്കുന്ന സേന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇതോടൊപ്പം അഴിമതി തടയാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള 37 നിര്‍ദേശങ്ങള്‍ ബിപിന്‍ റാവത്ത് സേനാംഗങ്ങള്‍ക്ക് നല്‍കി. സേനയിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്താണ് നടപടി. ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ അഴിമതി നടത്തുന്ന സേനാംഗങ്ങളെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കുമെന്നും പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ പോലും മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സേനയിലെ വിരമിച്ച അംഗങ്ങളെ സേവിക്കാന്‍ സേനാംഗങ്ങളെ നിയോഗിക്കുന്നത് സംബന്ധിച്ചും സേനാക്യാമ്ബുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ഇതിന്റെ കൂടെ നല്‍കിയിട്ടുണ്ട്. ആത്മാര്‍ത്ഥതയോടെ സേനവം അനുഷ്ഠിക്കുന്ന അംഗങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി.

KCN

more recommended stories