പി കെ വി ദിനം: എ ഐ വൈ എഫ് രക്തദാനം നടത്തി

കാസര്‍കോട്: മുന്‍ മുഖ്യമന്ത്രിയും എഐവൈഎഫ് സ്ഥാപക പ്രസിഡന്റുമായിരുന്ന പി കെ വാസുദേവന്‍ നായരുടെ ചരമദിനത്തില്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രക്തദാനം നടത്തി. ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ ആദ്യ രക്തദാനം നടത്തി. തുടര്‍ന്നു നടന്ന യോഗം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് കാടകം സ്വാഗതം പറഞ്ഞു. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷെറീന പി.എ, മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ കാസറഗോഡ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, ചന്ദ്രന്‍ അടുക്കം ,യദു കൃഷ്ണന്‍ കുറ്റിക്കോല്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories