വൈദ്യുതി ലൈനില്‍ ഓല വീണതിനെ തുടര്‍ന്ന് ഏറനാട് എക്സ്പ്രസ് കാസര്‍കോട്ട് നിര്‍ത്തിയിട്ടത് ഒരു മണിക്കൂര്‍

കാസര്‍കോട്: വൈദ്യുതി ലൈനില്‍ ഓല വീണതിനെ തുടര്‍ന്ന് ഏറനാട് എക്സ്പ്രസ് കാസര്‍കോട്ട് നിര്‍ത്തിയിട്ടത് ഒരു മണിക്കൂര്‍. ബുധനാഴ്ച വൈകിട്ട് 4.20 മണിയോടെ കാസര്‍കോട്ടെത്തിയ നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി 5.30 മണിയോടെയാണ് കാസര്‍കോട്ടു നിന്നും പുറപ്പെട്ടത്.

ട്രെയിന്‍ കാസര്‍കോട് സ്റ്റേഷനിലെത്തുമ്പോഴാണ് ഓല വീണതിനെ തുടര്‍ന്ന് ലൈന്‍ ഓഫാവാന്‍ തുടങ്ങിയത്. ലൈനില്‍ ഓലവീണ വിവരം പാലക്കാട് നിയന്ത്രണമുറിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ സബ്‌സ്റ്റേഷനില്‍നിന്ന് ടവര്‍വാഗണില്‍ ജീവനക്കാര്‍ എത്തി ലൈനിലെ ഓല നീക്കിയതിനുശേഷമാണ് ട്രെയിന്‍ ഓടിയത്.

KCN

more recommended stories