ഖത്തറില്‍നിന്നും വന്നയാള്‍ 654 ഗ്രാം സ്വര്‍ണവുമായി പിടിയില്‍

ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 654 ഗ്രാം കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണവുമായി യുവാവ് പിടിയില്‍. കോഴിക്കോട് വാവാട് ബേക്കണ്ടിയില്‍ മനാസ് (23) ആണ് പിടിയിലായത്. ഖത്തറില്‍ നിന്നും ഗോവ വഴി ബംഗളൂരുവരെ വിമാനമാര്‍ഗവും അവിടെനിന്നും കല്ലട ബസ്സില്‍ കോഴിക്കോടേക്കും പോകുന്ന വഴിയാണ് ഇയാള്‍ പടിയിലായത്. അടിവസ്ത്രത്തില്‍ പ്രത്യേകം അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ഖത്തറില്‍നിന്ന് വിമാന മാര്‍ഗം ഗോവയില്‍ ഇറങ്ങി അവിടെനിന്ന് ആഭ്യന്തര വിമാനത്തില്‍ ബംഗളൂരുവിലെത്തി തുടര്‍ന്ന് ബസ് മാര്‍ഗ്ഗം കൊടുവള്ളിയിലേക്കുള്ള യാത്രമധ്യേയാണ് ഇയാള്‍ മുത്തങ്ങയില്‍ പിടിയിലാകുന്നത്. വിമാനത്താവളത്തിലെ പരിശോധനയിലൊന്നും ഇയാള്‍ പിടിക്കപ്പെട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജന്‍, പി.ഇ ഒ മാരായ കെ.ബി. ബാബുരാജ്, എം.സി.ഷിജു, സി ഇ.ഒമാരായ അരുണ്‍ പ്രസാദ്, കെ.ജോണി എന്നിവരടങ്ങിയ പാര്‍ട്ടിയാണ് സ്വര്‍ണ്ണം പിടികൂടിയത്.

KCN

more recommended stories