കൂട്ടിയിടിയില്‍ നിന്ന് വിമാനങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മുംബൈ: കൂട്ടിയിടിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനങ്ങള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ബംഗളൂരു വ്യോമപാതയില്‍വച്ചായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇരു വിമാനങ്ങളും തമ്മില്‍ 200 മീറ്റര്‍ ദൂരത്തിലാണ് എത്തിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയതോടെ പൈലറ്റുമാര്‍ അപകടം ഒഴിവാക്കുകയായിരുന്നു.

KCN

more recommended stories