പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിംഗ് നടത്തി

കാസര്‍കോട്: ജില്ലാതല പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിംഗില്‍ ആറ് പുതിയ പരാതികള്‍ക്കു പുറമേ 19 പരാതികള്‍ പരിഗണിച്ചു. ഇതില്‍ നാല് കേസുകള്‍ വിചാരണ പൂര്‍ത്തിയാക്കി. ജില്ലയില്‍ പോലീസിനെതിരായ പരാതികള്‍ പൊതുവേ കുറവാണെന്ന് ചെയര്‍മന്‍ കെ.വി.ഗോപിക്കുട്ടന്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എന്‍.ദേവീദാസ്, ജില്ലാ പോലീസ് മേധാവി പി. ശ്രീനിവാസ് തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

KCN

more recommended stories