വേനല്‍ക്കാല ബോധവത്കരണവും കിറ്റ് വിതരണവും സംഘടിപ്പിക്കുന്നു

അബുദാബി: അബുദാബി കെ.എം.സി.സിയും എമിറേറ്റ് ലസ്സി കേഫേയും ചേര്‍ന്ന് വേനല്‍ക്കാല ബോധവത്കരണവും കിറ്റ് വിതരണവും സംഘടിപ്പിക്കുന്നു. ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കു മുസ്സാഫഹ് കെ എം ഹൈപ്പര്‍മാര്‍കെറ്റ് എമിറേറ്റ്‌സ് ലസ്സി കഫേ പരിസരത്തു വെച്ച് വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. 50 ഡിഗ്രി താപനില വരെ എത്തിയ ഈ അവസരത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ കൊടും ചൂടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പറ്റിയുള്ള ബോധവത്കരണം അത്യാവശ്യമായിരിക്കയാണ്. ഇതിനോടനുബന്ധിച് ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കു ആശ്വാസമാവാന്‍ കിറ്റ് വിതരണവും സംഘടിപ്പിക്കുകയാണ്.

അന്നേ ദിവസം എമിറേറ്റ്‌സ് ലസ്സി കഫേ യുടെ ഉത്ഘാടനവും ഉണ്ടാവുന്നതായിരിക്കും. അത്യുഷ്ണത്തില്‍ വലയുന്ന തൊഴിലാളികള്‍ക്കു മിതമായ നിരക്കില്‍ ലസ്സിയും മറ്റു ശീതള പാനീയങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ലൗഞ്ചിങ് ലേബര്‍ ക്യാമ്പ് പരിസരത്തു വെച്ച് നടത്തുവാനുള്ള തീരുമാനം.

അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹനീഫ് പടിഞ്ഞാറുമൂല, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സെഡ്.എ മൊഗ്രാല്‍, റാഷിദ് എടത്തോട് യു.എ.ഇ ലെ പ്രമുഖ വ്യവസായി മുഹമ്മദ് സാലെം ഉസ്മാന്‍ മുബാറക് അല്‍ ദഹബി, നിസാര്‍ കല്ലങ്കയ്, നിസാം കാര്‍വാര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories