വയോധികനായ പിതാവിനെ മകന്‍ വെട്ടിക്കൊന്നു

കോട്ടയം: ചാന്നാനിക്കാട് വീട്ടുമുറ്റത്ത് വയോധികനായ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് കരോട്ട് ശിവരാമനെയാണ് മരിച്ച നിലയില്‍ വീട്ടു മുറ്റത്ത് കണ്ടെത്തിയത്.

കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് എത്തിയ മകനാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ച ശിവരാമന്റെ മകന് മാനസിക അസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. മുന്‍പ് ലഹരി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഇയാളുടെ മകന്‍. ശിവരാമനും മകനും തമ്മില്‍ വീട്ടില്‍ തര്‍ക്കമുണ്ടാകുക പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകമുണ്ടായതെന്നു സംശയിക്കുന്നു. എന്നാല്‍, ശിവരാമനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

KCN

more recommended stories