ലോകകപ്പ് ഫുട്ബോള്‍: സംവാദവും ക്വിസ് മല്‍സരവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കുട്ടികളിലേക്കെത്തിച്ച് കവ്വായി ഇ.എം.എസ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സംവാദവും ക്വിസ് മല്‍സരവും സംഘടിപ്പിച്ചു. ‘ലോകകപ്പും ലോക ഫുട്ബോളിന്റെ ചരിത്രവും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടി കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എ.ഡി.ലത ഉദ്ഘാടനം ചെയ്തു. ബിബി.കെ.ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാഞ്ഞങ്ങാട് നഗരസഭാ യൂത്ത് കോര്‍ഡിനേറ്റര്‍ ശിവചന്ദ്രന്‍ കാര്‍ത്തിക, പി.രാജീവ് കുമാര്‍, ശ്രീകുമാര്‍ കവ്വായി, ടി.അഖില്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഡി.വൈ.എഫ്.ഐ ഹോസ്ദുര്‍ഗ്ഗ് ഈസ്റ്റ് മേഖലാ പ്രസിഡണ്ട് അനീഷ് കടത്തനാടന്‍ ട്രോഫികളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

KCN

more recommended stories