നീലേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ചു

നീലേശ്വരം: നീലേശ്വരത്ത് കെഎസ്ആര്‍ടിസി ബസ് മതിലിലിടിച്ചു . കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ആണ് ബസ് മതിലിലിടിച്ച് നിന്നത്. വന്‍ അപകടം ഒഴിവായി. കൊന്നക്കാട്ടു നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസാണ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിണാവൂര്‍ റോഡിനും മഞ്ഞളംകാടിനുമിടയില്‍ അപകടത്തില്‍പെട്ടത്.

മുന്നില്‍ വരുന്ന കാറിലിടിക്കാതിരിക്കാന്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാറിന് വഴിയൊരുക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ മതിലിലിടിച്ചത്. യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

KCN

more recommended stories