ക്ലാസ്മുറികളാണ്,രഹസ്യ കേന്ദ്രങ്ങളല്ല; ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഹയര്‍സെക്കന്ററി ഡയറക്ടറുടേതാണ് ഉത്തരവ്.

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ ഉടന്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കൂളില്‍ ക്ലാസ് മുറിയിലെ ക്യാമറയ്‌ക്കെതിരേ രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ ക്യാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

KCN

more recommended stories