തായ്ലാന്‍ഡ് ഓപ്പണ്‍ ; ഇന്ത്യന്‍ താരം പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

ബാങ്കോക് :തായ്ലാന്‍ഡ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് സില്‍വര്‍ മെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ മലേഷ്യയുടെ സോണിയ ചെഹ് മയുമായാണ് സിന്ധു ഏറ്റുമുട്ടേണ്ടത്. വെള്ളിയാഴ്ചയാണ് തായ്ലാന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോങ് കോങ് താരം പുയി യിന്‍ യി പി യിന്നിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

KCN

more recommended stories