പൊതു തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മാണം തുടങ്ങുമെന്ന് അമിത് ഷാ

ഹൈദരാബാദ്: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മാണം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടികാഴ്ചയിലാണ് രാമക്ഷേത്രം നിര്‍മാണത്തെ കുറിച്ച് അമിത് ഷാ സൂചന നല്‍കിയത്.

ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ശേഖര്‍ജിയാണ് അമിത് ഷായുടെ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമേ്ബാള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസമെന്ന് അമിത് ഷാ പറഞ്ഞു.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ വെള്ളിയാഴ്ച ഹൈദരാബാദിലെത്തിയത്. തെരഞ്ഞെടുപ്പ് നേരത്തെ ആക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നത് സംബന്ധിച്ച് അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.

KCN

more recommended stories