സ്വകാര്യ ബസ്സുകള്‍ വാടകയ്ക്ക് എടുക്കാനുള്ള ടോമിന്‍ തച്ചങ്കരിയുടെ നീക്കം നടപ്പാകില്ല

തിരുവനന്തപുരം : സ്വകാര്യ ബസ്സുകള്‍ വാടകയ്ക്ക് എടുക്കാനുള്ള കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നീക്കം നടപ്പാകില്ല. ഗതാഗതമന്ത്രിയും ഭരണപക്ഷ യൂണിയനുകളും എതിര്‍പ്പ് അറിയിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പിന്തുണയും ഇക്കാര്യത്തില്‍ തച്ചങ്കരിക്ക് കിട്ടില്ല.

ബസ് വാടകയ്ക്ക് ഓടിച്ചുള്ള പരീക്ഷണം കെ.എസ്.ആര്‍.ടി.സി മുന്‍പ് നടത്തിയത് സ്‌കാനിയ സര്‍വീസിലാണ്. കിലോ മീറ്ററിന് 27 രൂപ നിരക്കില്‍ വാടകയ്ക്ക് എടുത്ത ബസ്സുകള്‍ ആദ്യ മൂന്ന് മാസത്തില്‍ തന്നെ അരക്കോടിയോളം രൂപ നഷ്ടമുണ്ടാക്കി. അപ്പോഴാണ് 15000 സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാനുള്ള ആശയവുമായി എം.ഡി ടോമിന്‍ തച്ചങ്കരി രംഗത്തെത്തിയത്. സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ തീരുമാനിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതായിരുന്നു ഇതുവരെയുള്ള എം.ഡിയുടെ പ്രവര്‍ത്തന ശൈലി. അതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയും കിട്ടിയിരുന്നു. എന്നാല്‍, ബസ് വാടകയ്ക്ക് എടുത്ത് ഓടിച്ച വകയില്‍ ഉണ്ടായ നഷ്ടം തച്ചങ്കരിക്ക് എതിരായിരിക്കുകയാണ്.

KCN

more recommended stories