സൗദിയില്‍ കൊടും ചൂടില്‍ ജോലി ചെയ്യിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

സൗദി: കൊടും ചൂടില്‍ ജോലി ചെയ്യിച്ചതുള്‍പ്പെയുള്ള തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. മധ്യാഹ്ന അവധി നല്‍കാത്ത കമ്ബനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി. മദീനയിലും റിയാദിലും നടന്ന പരിശോധനയില്‍ അറുപതോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

മദീനയിലും റിയാദിലും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങളാണ് പരിശോധന നടത്തിയത്. വിവിധ നിര്‍മാണ പദ്ധതി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത് 57 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളാണ്. മദീനയില്‍ പതിനാറും റിയാദില്‍ 41 നിയമ ലംഘനങ്ങളാണ് നടന്നത്. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ മന്ത്രാലയം വിളിപ്പിച്ചു. രാജ്യത്തിന്റെ ചില പ്രവിശ്യകളില്‍ 50 ഡിഗ്രി വരെ ചൂട് കൂടുന്നുണ്ട്.

പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് ഇതിനകം ഇരുന്നൂറോളം കമ്ബനികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സൂര്യന് താഴെ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തിലാണ്. 12 മുതല്‍ 3 മണി വരെയാണ് ഉച്ചജോലിയില്‍ നിന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

KCN

more recommended stories