സൗദി നഗരത്തെ ചുട്ടു ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതരാണ് മിസൈല്‍ ആക്രമണം നടത്തിയത്. നജ്റാന്‍ നഗരത്തെ ലക്ഷ്യം വെച്ചെത്തിയ മിസൈല്‍ സൗദിയുടെ എയര്‍ ഡിഫന്‍സ് സിസ്റ്റം തകര്‍ക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.

സദാ പ്രവിശ്യയില്‍ നിന്നുമാണ് മിസൈല്‍ എത്തിയത്. എന്നാല്‍ സംഭവത്തില്‍ യാതൊരു അപകടവുമുണ്ടായിട്ടില്ലെന്നാണ് വിവരം. ആര്‍ക്കും പരുക്ക് പറ്റിയതായും വിവരമില്ല. ശനിയാഴ്ച ഉച്ചക്ക് 12.52നായിരുന്നു സംഭവം. മിസൈല്‍ സൗദിയുടെ എയര്‍ ഡിഫന്‍സ് ഫോഴ്സ് കണ്ടെത്തുകയും തകര്‍ക്കുകയുമായിരുന്നു. നജ്റാന്‍ നഗരത്തിലെ ജന സാന്ദ്രതയേറിയ പ്രദേശം ലക്ഷ്യം വെച്ചാണ് മിസൈല്‍ എത്തിയത്.

KCN

more recommended stories