ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ ആരോഗ്യ വകുപ്പ് നടതള്ളി

കാഞ്ഞങ്ങാട്: പെട്രോള്‍ എഞ്ചിന്‍ ആയതിന്റെ പേരില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ നടതള്ളി.
ജില്ലാ ആശുപത്രിയുടെ പിന്‍ഭാഗത്ത് മൂന്ന് വാഹനങ്ങളാണ് നട തള്ളിയത്. രണ്ടു വാനുകള്‍, ഒരു ജീപ്പ് എന്നിവയാണ് ഇവിടെ ഉപേക്ഷിച്ചത്. വാനുകളില്‍ ഒന്ന് പ്രവര്‍ത്തന ക്ഷമമാണെങ്കിലും പെട്രോള്‍ എഞ്ചിന്‍ ആയതിനാല്‍ ചെലവ് കൂടുന്നുവെന്നതിന്റെ പേരിലാണ് ഉപേക്ഷിച്ചത്. ആംബുലന്‍സും മറ്റൊരു വാനും കാലാവധി കഴിഞ്ഞതിനാലാണ് ഉപേക്ഷിച്ചത്. ഇവ ലേലം ചെയ്തു വിറ്റാല്‍ തന്നെ നല്ലൊരു തുക കിട്ടുമെന്നിരിക്കെയാണ് അധികൃതരുടെ ഈ നടപടി. ഉപേക്ഷിച്ച വാഹനങ്ങളില്‍ മഴ വെള്ളം നിറഞ്ഞ് അവ കൊതുക് വളര്‍ത്തു കേന്ദ്രമായി തീര്‍ന്നതായും ആക്ഷേപമുണ്ട്. ജില്ലാ ആശുപത്രിയെ കൂടാതെ നീലേശ്വരം, പെരിയ, മംഗല്‍പ്പാടി എന്നിവിടങ്ങളിലും ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയിലുണ്ട്.

KCN

more recommended stories