ശാരദാനഗറില്‍ വീടുകള്‍ അപകട ഭീതിയില്‍

ഉപ്പള: കനത്ത കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ശാരദാ നഗര്‍ കടപ്പുറത്ത് നിരവധി വീടുകള്‍ അപകട ഭീതിയില്‍. ഈ ഭാഗത്ത് കടല്‍ ഭിത്തി നാലുവര്‍ഷം മുമ്പേ തകര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ശാരദാ നഗറിലെ ശകുന്തള, പത്മാവതി, സുനന്ദ, യശോദ എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു വീഴുന്ന അവസ്ഥയിലാണ്. ഇവിടടുത്ത് മുസോടി രിയര്‍ ഹത്ളുവില്‍ ബബ്ബരിയ ദൈവസ്ഥാനം കടലില്‍ ഒഴുകിപ്പോയിട്ടുണ്ട്.

KCN

more recommended stories