സംസ്ഥാനത്ത് കനത്ത മഴയില്‍ 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തുടരുന്ന ശക്തമായ മഴയില്‍ ഇന്ന് പത്ത് പേര്‍ മരിച്ചു. മുണ്ടക്കയത്ത് മണിമലയാറില്‍ രണ്ടു പേരെ ഒഴുക്കില്‍പെട്ട് കാണാതായി. മഴ ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതയ്ക്കുന്നത് മധ്യകേരളത്തിലാണ്. ആലപ്പുഴയില്‍ ബണ്ട് തകര്‍ന്നു, കുട്ടനാട്ടിലെ പല മേഖലകളും വെള്ളത്തിലിനടിയിലാണ്. അതേസമയം കോട്ടയം, ഇടുക്കി ജില്ലയില്‍ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമായി തന്നെ തുടരുകയാണ്.

കോട്ടയത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വകലാശാല നാളെ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.

വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

KCN

more recommended stories