ലോകത്തിലാദ്യമായി കളര്‍ എക്‌സ്‌റേയുമായി ന്യൂസിലന്‍ഡിലെ ശാസ്ത്രജ്ഞര്‍

ന്യൂസ്‌ലന്‍ഡ്: നമ്മുടെ ശരീരത്തില്‍ ഒടിവും പൊട്ടലും ഒക്കെ വരുമ്ബോള്‍ ആദ്യം എക്‌സ്‌റേ എടുക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ നാളിതുവരെ എക്‌സ്‌റേ ബ്ലാക്ക് ആന്റ് വൈറ്റിലായതിനാല്‍ നമുക്ക് അത് കണ്ടാലും ഒന്നും മനസ്സിലാകുകയില്ല. എന്നാല്‍ ഇപ്പോഴിതാ എക്‌സ്‌റേ കളറിലും വരുന്നു. ന്യൂസിലന്‍ഡിലെ ശാസ്ത്രജ്ഞര്‍ ലോകത്തിലാദ്യമായി 3 ഡി കളര്‍ എക്‌സ്‌റേ മനുഷ്യരില്‍ എടുത്തു.

യൂറോപ്പിലെ സേണ്‍ ലാബുമായി ചേര്‍ന്ന് പാര്‍ട്ടിക്കിള്‍ ട്രാക്കിങ് ടെക്‌നോളജി ഉപയോഗിച്ചാണ് ഈ പുതിയ കണ്ടെത്തല്‍. ഈ കളര്‍ ഇമേജിങ് ടെക്‌നിക് വഴി കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും ഇതുവഴി കൂടുതല്‍ മികച്ച ചികിത്സ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ ആയതിനാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എക്‌സ്‌റെയെ അപേക്ഷിച്ച്‌ ഇത് കൂടുതല്‍ ഫലപ്രദമായിരിക്കും.

KCN

more recommended stories