ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയെ ഒഴിവാക്കി. യുവതാരം ഋഷഭ് പന്ത് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. പരിക്കിന്റെ പിടിയിലാണെങ്കിലും ജസ്പ്രീത് ബൂമ്രയെ ടീമിലുള്‍പ്പെടുത്തി. രണ്ടാം ടെസ്റ്റില്‍ ബൂമ്ര കളിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പുറംവേദന അലട്ടുന്ന ഭുവനേശ്വര്‍ കുമാറിനെ പരിക്ക് ഭേദമായാല്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന ധാരണയിലാണ് സെലക്ഷന്‍ കമ്മിറ്റി എത്തിയത്. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കാണുള്ളത്. രണ്ടാം വിക്കറ്റ് കീപ്പറുടെ റോളാണ് ഋഷഭ് പന്തിന്റേത്.

ഓപ്പണര്‍ മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കരുണ്‍ നായര്‍ എന്നിവരും ടീമിലുണ്ട്. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കൊപ്പം ഏകദിന ടീമില്‍ അംഗമായിരുന്ന ഷാര്‍ദുല്‍ ഠാക്കൂറും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ത്തൊപ്പം കുല്‍ദീപ് യാദവും സ്പിന്നര്‍മാരുടെ റോള്‍ വഹിക്കും.

ടീം
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ജസ്പ്രീത് ബൂമ്ര, ഷാര്‍ദുല്‍ ഠാക്കൂര്‍.

KCN

more recommended stories