തൊഴില്‍ രജിസ്‌ട്രേഷനും പദ്ധതി വിശദീകരണവും; ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനകരമായി

മുളിയാര്‍ : ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെയും, കാസര്‍കോട് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പും, വിവിധ പദ്ധതികള്‍ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ
ക്ലാസും നൂറുകണക്കിന് ഭിന്നശേശിക്കാര്‍ക്ക് പ്രയോജനകരമായി.

ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പി.എ.സി.അംഗം ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി.കെ. നിരീഷ്, പ്രിന്‍സിപ്പള്‍ മെജോ ജോസഫ്, പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍, മണികണ്ഠന്‍, എ.കെ. പ്രീതം, കരിം കോയക്കീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories