കുവൈറ്റില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി

കുവൈറ്റ്: കുവൈറ്റില്‍ വാഹന ഉടമയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി. വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കപെട്ടാല്‍ കാര്‍ രജിസ്ട്രേഷന്‍ പുതുക്കാനുമാവില്ല. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ നിയമം ബാധകമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്
ഇല്ലാത്ത വരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ച കഴിഞ്ഞു.

വിദേശികള്‍ ഡ്രൈവിംഗ് ലൈസന്‍സ് സമ്ബാദിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിയിലേക്ക്
മാറുകയാണെങ്കില്‍ നിലവിലെ ലൈസന്‍സ് അസാധുവാകുമെന്നാണ് കുവൈറ്റിലെ നിയമം. ഇത്തരമാളുകളുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ പുതിയ തീരുമാന പ്രകാരം അനുവദിക്കില്ലെന്നും നിയമമമുണ്ട്. കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരുടെ എണ്ണം 27 ലക്ഷം കവിയുകയും വാഹനപെരുപ്പം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയത്.

KCN

more recommended stories