കെ.ഇ.എ അബ്ബാസിയ ഉത്സവ് ആഗസ്റ്റ് 23ന്

അബ്ബാസിയ: കാസര്‍കോട് എക്‌സ്പാട്രിയറ്റ്‌സ് അസോസിയേഷന്‍ കുവൈത്ത് അബ്ബാസിയ ഏരിയ കമ്മിറ്റി ‘അബ്ബാസിയ ഉത്സവ്’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23 വ്യാഴാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് പരിപാടി. അപ്‌സര ട്രോഫി കാരംസ് മത്സരം, തിരുവതിരകളി, ഒപ്പന, കോല്‍ക്കളി, ഭരതനാട്യം തുടങ്ങിയ കലാപരിപാടികള്‍, ഗാനമേള എന്നിവയുണ്ടാവും. പരിപാടിയുടെ ഫ്‌ലയര്‍ കേന്ദ്ര പ്രസിഡന്റ് സത്താര്‍ കുന്നില്‍ പ്രകാശനം ചെയ്തു. അബ്ബാസിയ ഏരിയ ഭാരവാഹികളായ പ്രസിഡന്റ് സദന്‍ നീലേശ്വരം, ജനറല്‍ സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ട്രഷറര്‍ പി.വി. ബാബു, പ്രോഗ്രാം കണ്‍വീനര്‍ ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് വിനോദ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories