വെള്ളപൊക്കത്തില്‍ വളര്‍ത്തു മത്സ്യം ചത്തു പൊങ്ങി; കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടം

ഹരിപ്പാട്: വെള്ളപൊക്കത്തില്‍ വളര്‍ത്തു മത്സ്യം ചത്തു പൊങ്ങി. കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടം. തകഴി കേളമംഗലം വേളാശ്ശേരി ജോഷി വി. ഫിലിപ്പോസിന്റെ വളര്‍ത്തു മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. മത്സ്യ ഫാമില്‍ വെള്ളം കയറിയതോടെ കരിമീന്‍, രോഹു എന്നീ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുകയായിരുന്നു.

ഫാമില്‍ കിടന്ന കട്ടള, ഗ്രാസ്പാര്‍ക്ക്, ചെമ്ബല്ലി എന്നിവ വെള്ളപൊക്കത്തില്‍ ചാടി രക്ഷപ്പെട്ടിരുന്നു. ഫാമിന് ചുറ്റുമുള്ള ബണ്ടില്‍ വെള്ളം എത്തിയതോടെ ആസ്പറ്റോസ് ഷീറ്റ് ഉപയോഗിച്ച് മറച്ചെങ്കിലും വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ മത്സ്യങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. മത്സ്യകൃഷി നടത്തി ഉപജീവന മാര്‍ഗ്ഗം തേടുന്ന കര്‍ഷകനാണ് ജോഷി. മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതോടെ ആലപ്പുഴ ഫിഷറീസ് വകുപ്പില്‍ വിവരം അറിയിച്ചു. ഉദ്യേഗസ്ഥര്‍ ഇതേ വരെ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയിട്ടില്ല. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

KCN

more recommended stories