വിവാഹിതരായി

പ്രമുഖ വ്യവസായി യു കെ യൂസഫിന്റെ ഭാര്യാസഹോദരന്‍ ഹസന്‍ നൗഫല്‍ വിവാഹിതനായി. എം കെ ഉമ്മര്‍ ഹാജിയുടെ മകള്‍ ഫാത്തിമയാണ് വധു. ജൂലൈ 22 ഞായറാഴ്ച്ചയായിരുന്നു വിവാഹം. പ്രമുഖ വ്യവസായികളുടെയും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേരുടെ സാന്നിധ്യം കൊണ്ട് വിവാഹവിരുന്ന് ശ്രദ്ധേയമായി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: റോയ് സ്വന്തം വിമാനത്തില്‍ കുടുംബസമേതമെത്തിയാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഡോ: എന്‍ എ മുഹമ്മദ്, ഹാരിസ് എം എല്‍ എ , ലത്തീഫ് ഉപ്പള, റസാഖ് എം എല്‍ എ, പി എ ഇബ്രാഹിം ഹാജി, കരീം സിറ്റിഗോള്‍ഡ്, ഷാഫി നാലപ്പാട്, മംഗലാപുരം ഖാളി, തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.

KCN

more recommended stories