അനുമതി പത്രം ഇല്ലാത്തവര്‍ക്ക് ഹജജ് കഴിയുംവരെ മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ജിദ്ദ: ഹജജ് കഴിയുംവരെ അനുമതി പത്രം ഇല്ലാത്തവര്‍ക്കും മക്ക ഇക്കാമ അല്ലാത്തവര്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നിലവില്‍ വന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ പ്രവേശനം നിഷേധിച്ച് 72037 ആളുകളെ തിരിച്ചയച്ചു. സൗദി സുരക്ഷാ വിഭാഗമാണ് തിരിച്ചയക്കപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടത്. ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുന്നിടത്തെ തിരക്കൊഴിവാക്കി അനുമതി രേഖയുള്ളവര്‍മാത്രം ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്.

ജൂലൈ ഒന്‍പത് മുതലാണ് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഹജജ് അവസാനിക്കുംവരെ പ്രവേശന നിരോധനം തുടരും. എഴുപത്തി രണ്ടായിരത്തി മുപ്പത്തി ഏഴ് പോരെയാണ് മക്കയുടെ വിവിധ പ്രവേശന കവാടങ്ങളില്‍വെച്ച് തിരിച്ചയക്കപ്പെട്ടത്.

KCN