ബഡ്സ് സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം: യൂത്ത് ലീഗ്

മുളിയാര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മുളിയാര്‍ പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്കായി എത്രയും പെട്ടന്ന് തുറന്ന് കൊടുക്കണമെന്ന് മുളിയാര്‍ പഞ്ചായത് യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍പഞ്ചായത്തിലെ ദുരിതം നിറഞ്ഞ താത്കാലിക കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനോ മറ്റു പ്രാഥമിക കാര്യങ്ങള്‍ക്കോ ഇതില്‍ സൗകര്യമില്ല. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്ന് കൊടുക്കാത്തത് വിദ്യാര്‍ത്ഥികളോടുള്ള അവഗണനയാണെന്നു യോഗംകുറ്റപ്പെടുത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്ര വിജയിപ്പിക്കാനും സ്വാഗത സംഘം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് തൊട്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ആഴ്ച പതിപ്പിന്റെ വാര്‍ഷിക വരിക്കാരനായി ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലതിനെ ചേര്‍ത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്. എം. മുഹമ്മദ് കുഞ്ഞി പഞ്ചായത്ത്തല
ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര യുവജന യാത്രവിഷയംഅവതരിപ്പിച്ചു.അബ്ബാസ് കൊളച്ചപ്പ് കബീര്‍ബാവിക്കര,നിസാര്‍ ബസ്റ്റാന്റ് നസീര്‍ മൂലടുക്കാം, കബീര്‍ ബാവിക്കര, തഹഷീര്‍ പൊവ്വല്‍, ലത്തീഫ് എടനീര്‍, മുജീബ് എസ്.എം,അബ്ദുല്‍ റഹിമാന്‍ മുണ്ടക്കൈ, ശരീഫ്കുയ്യല്‍, ഉനൈസ് പൊവ്വല്‍, നവാസ്, ശരീഫ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories